Feature NewsNewsPopular NewsRecent News

‘പ്രളയ സമയത്ത് ജനങ്ങളെ രക്ഷിച്ചവർ നിങ്ങൾ’; കേന്ദ്രം 1400 കോടി മൽസ്യത്തൊഴിലാളികൾക്ക് നൽകി; പ്രധാനമന്ത്രി

പ്രളയകാലത്ത് ജനങ്ങളെരക്ഷിച്ചവരാണെന്ന്മൽസ്യത്തൊഴിലാളികളെ പ്രശംസിച്ച്പ്രധാനമന്ത്രി നരേന്ദ്രമോദി.മൽസ്യത്തൊഴിലാളികൾക്കായികേന്ദ്രസർക്കാർ പ്രത്യേക മന്ത്രാലയംരൂപീകരിച്ചുവെന്നും 1400 കോടി രൂപനീക്കിവച്ചുവെന്നുമടക്കം പദ്ധതികൾഎണ്ണിപ്പറഞ്ഞാണ് ധീവരസഭ സംഘടിപ്പിച്ചപരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചത്.കടലിന്റെ മക്കൾക്ക് നമസ്‌കാരമെന്ന്മലയാളത്തിൽ പറഞ്ഞായിരുന്നു തുടക്കം.കേരളയെന്നത് കേരളം എന്നാക്കി മാറ്റിയത്എൻഡിഎ സർക്കാർ ആണെന്നും മോദിഅഭിമാനം കൊണ്ടു. കേരളത്തിൽ 7000ബോട്ടുകളിൽ സുരക്ഷസംവിധാനമൊരുക്കിയെന്നും മുതലപ്പൊഴിനവീകരിക്കാൻ 177 കോടിചെലവിട്ടുവെന്നും മോദി പറഞ്ഞു.രാഷ്ട്രത്തിന്റെ സമുദ്രാതിർത്തികൾസംരക്ഷിക്കാൻ മൽസ്യത്തൊഴിലാളിസമുദായം എക്കാലവുംജാഗരൂകരായിരുന്നുവെന്നും മോദിപറഞ്ഞു.

കൊച്ചി സാമൂഹിക പരിഷ്കരണത്തിന്റെമണ്ണാണെന്ന് പറഞ്ഞ മോദി പണ്ഡിറ്റ്കറുപ്പനെയും മാതാഅമൃതാനന്ദമയിയെയും സ്‌മരിച്ചു.നിസ്വാർഥ സേവനത്തിന്റെഉദാഹരണമാണ് മാതാഅമൃതാനന്ദമയിയുടെ ജീവിതമെന്നുംഅവർക്ക് തന്നോടുള്ള സ്നേഹംജീവിതത്തിലെ ഏറ്റവും വലിയസൗഭാഗ്യമാണെന്നും മോദി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *