സമാധാന നൊബേൽ സമ്മാനംഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയിൽ ട്രംപ്
വാഷിംഗ്‌ടൺ : സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് പ്രഖ്യാപനം നടക്കുക.
7 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. താൻ ഈ ബഹുമതിക്ക് അർഹനാണെന്ന് വിശദീകരിക്കാൻ പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർ പുരസ്‌കാര സമിതിക്ക് ട്രംപിനെ നാമനിർദേശം ചെയ്‌തവരിൽപ്പെടുന്നു. നൊബേൽ സമ്മാനത്തിന് ഇത്തവണ 244 പേരാണ് നാമനിർദേശങ്ങളാണുള്ളത്.
