Feature NewsNewsPopular NewsRecent Newsവയനാട്

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബധൽ റോഡ്യാഥാർത്ഥ്യമാക്കണം ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി

കല്‍പ്പറ്റ:വയനാടിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് 70% പണി തീര്‍ത്ത് പാതി വഴിയില്‍ നിര്‍ത്തി വെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബധല്‍ റോഡ് ഒരു നാഷണല്‍ ഹൈവെയായി പ്രഖ്യാപിച്ച് വയനാടിന്റെ പിന്നോക്കാവസ്ഥയും യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി.ഇനിയും ഇത് പോലുള്ള വിഷയങ്ങളില്‍ ഗൗരവകരമായി ഇടപെട്ട് പരിഹാരം കാണാത്ത പക്ഷം കെ.എം.സി.യും സമരരംഗത്തേക്ക് ഇറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.ജിദ്ദ വയനാട് ജില്ലാ കെ.എം സി.പ്രസിഡന്റ് ശിഹാബ് പേരാല്‍ അദ്ധ്യക്ഷനായി.ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു .ജിദ്ധ വയനാട് ജില്ലാ കെ.എം സി.സി. മുഖ്യ രക്ഷാധികാരി റസാഖ് അണക്കായി മുഖ്യ പ്രഭാഷണം നടത്തി. നാസര്‍ നായിക്കട്ടി ,ഷാഹുല്‍ ഹമീദ് മാടക്കര,.ഹര്‍ഷല്‍ പഞ്ചാര, സൈഫുമാണ്ടാട്, ജാഷിഫ് ചൂരല്‍മല ,അശ്രഫ് പറളിക്കുന്ന്, കാദര്‍ യൂസഫ് കാരക്കാമല തുടങ്ങിയവര്‍ പങ്കെടുത്തു ,ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബ് തേട്ടോളി സ്വാഗതവും .ട്രഷറര്‍ അശ്രഫ് വേങ്ങൂര് നന്ദിയും പറഞ്ഞു. കേന്ദ്ര സംഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു.വയനാടിനെ മറ്റു ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ അകപ്പെടുപോള്‍ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്ന വരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ് പ്രയാസത്തിലാക്കുന്നത്.കൂടാതെ ഉപരിപഠനത്തിനും ജോലിക്കുമായി അയല്‍ ജില്ലകളെ ആശ്രയിക്കുന്നവരും ജില്ലക്ക് പുറത്ത് തുടര്‍പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും, വിദഗ്ധ ചികിത്സക്കായി പുറത്ത് പോകുന്നവരെയും സാരമായി ബാധിക്കുന്നു.സര്‍ക്കാറുകള്‍ മനസ്സ് വെച്ചാല്‍ ചെറിയ ചിലവില്‍ മാസങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തികരിച്ച് വയനാട്ടുകാരുടെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *