Feature NewsNewsPopular NewsRecent News

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാടിന് മൂന്നാം സ്ഥാനം; 12 താരങ്ങൾ ദേശീയ ക്യാമ്പിലേക്ക്

കൽപ്പറ്റ: കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പനമരം ഗവ. എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്, സുൽത്താൻ ബത്തേരി ഐഡിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ടൂർണമെന്റിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള സംസ്ഥാന പരിശീലന ക്യാമ്പിലേക്ക് വയനാട്ടിൽ നിന്ന് 12 താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് സംഷാദ് മരക്കാർ, സെക്രട്ടറി മുഹമ്മദ് നവാസ് ടി, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സാജിദ് എൻ.സി എന്നിവർ കായികതാരങ്ങൾക്ക് നേതൃത്വം നൽകി. നേട്ടം കൈവരിച്ച താരങ്ങൾക്ക് ജില്ലയിൽ വരും ദിവസങ്ങളിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *