Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

വിജയദശമി ദിനത്തിൽപുൽപ്പള്ളി സീതാ– ലവകുശ ക്ഷേത്രത്തിൽ നൂറ് കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

രാവിലെ 7 മണി മുതൽ തന്നെ നൂറുകണക്കിന് കുരുന്നുകൾ മാതാപിതാക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തി. ‘ഹരിശ്രീ ഗണപതയേ നമ:’ എന്ന് അരിയിൽ എഴുതി കുരുന്നുകൾ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു.

വെള്ളംകൊല്ലി മന ശശിധരൻ നമ്പൂതിരി ,

കൽപ്പറ്റ മാധവൻ എംബ്രാന്തിരി ,

നാഗേഷ് എംബ്രാന്തിരി തിരുനെല്ലി, തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. വാഹനപൂജക്കായും നിരവധി പേരെത്തി,
ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ , എക്സിക്യൂട്ടീവ് ഓഫീസർ വിജേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിജയദശമി ദിനത്തിൽ കുറിക്കുന്ന അക്ഷരം വിജയത്തിലേക്കും ജ്ഞാനത്തിലേക്കും നയിക്കുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *