ലഹരിക്കെതിരെ പെൺകരുത്തിൻ്റെപോരാട്ടം ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ തെരുവുനാടകം ശ്രദ്ധേയമായി
മാനന്തവാടി: ലഹരിമുക്ത വയനാട് എന്ന ലക്ഷ്യവുമായി നോർബർട്ടൈൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹ വെൽഫെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ. ഹണ്ട്’ ലഹരിവിരുദ്ധ തെരുവുനാടകം ജനശ്രദ്ധയാകർഷിച്ചു. മാനന്തവാടിയുടെ പോലീസ് വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന് സ്റ്റേഷൻ്റെയും ഫയർ സ്റ്റേഷൻ്റെയും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ കർമ്മം നിർവഹിക്കാൻ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മാനന്തവാടി നൽകിയ നവംബർ 9ന് വൈകുന്നേരം മാനന്തവാടി ഗാന്ധി പാർക്കിൽ നാടകം അരങ്ങേറിയത് ഊഷ്മളമായ സ്വീകരണത്തിന് മുന്നോടിയായാണ്.
സ്നേഹ വെൽഫെയർ സെൻ്ററിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സാമൂഹിക പരിവർത്തന ബോധവൽക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി മാനന്തവാടിയിൽ ദ്വാരക മുതൽ ആലാർ വരെയുള്ള പ്രദേശങ്ങളിൽ അമ്പതോളം സ്വയംസഹായ സംഘങ്ങളിലൂടെ (ടഒഇ) സാമൂഹികസാമ്പത്തിക ശാക്തീകരണ സ്നേഹ രംഗത്ത് വെൽഫെയർ സെൻറർ നിസ്തുലമായ സംഭാവനകളാണ് നൽകുന്നത്. രജതജൂബിലി നിറയെത്തി നിൽക്കുന്ന വേളയിൽ നാടിനെ കാർന്നുതിന്നുന്ന ലഹരി മാഫിയയ്ക്കെതിരെ സ്ത്രീശക്തിയെ അണിനിരത്തി പുതിയൊരു ബോധവൽക്കരണ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ് സംഘടന.
സ്നേഹ സ്വാശ്രയ സംഘങ്ങളിലെ വനിതാ കൂട്ടായ്മ അണിനിരന്ന തെരുവുനാടകം ലഹരിയുടെ ഭീകരതയും ആ കുടുംബങ്ങളിലും സമൂഹത്തിലും വിതയ്ക്കുന്ന കണ്ണീരും തകർച്ചകളും സദസ്യരിലേക്ക് ആഴത്തിൽ എത്തിച്ചു. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽനിന്ന് സംരക്ഷിക്കാൻ കുടുംബങ്ങളും നാടും ഒന്നിച്ച് പ്രതിരോധം തീർക്കേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം നാടകം ഓർമ്മിപ്പിച്ചു. ലഹരിക്കെതിരായ പടയൊരുക്കത്തിൽ സ്ത്രീകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഈ വേദി.
സ്നേഹ വെൽഫെയർ സെൻ്റർ ഡയറക്ടർ ഫാ. അനീഷ് കരിമാലൂർ, പ്രോഗ്രാം കോർഡിനേറ്ററും സോഷ്യൽ വർക്കറുമായ ശ്രീ ജോബി തോമസ് നേതൃത്വം നൽകിയത് തെരുവുനാടകത്തിൻ്റെ നേതൃത്വത്തിലാണ്. പൊതുജനങ്ങളും സാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വലിയൊരു ജനാവലി നാടകം കാണാനും സന്ദേശം ഉൾക്കൊള്ളാനും ഗാന്ധി പാർക്കിൽ എത്തിച്ചു. ലഹരിമുക്ത സുരക്ഷിത വയനാടിനായുള്ള ഇത്തരം ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
