Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭാരതീയ വിദ്യാനികേതൻ കലോത്സവം; തിളക്കമാർന്ന നേട്ടവുമായി പാർവണ വി.ആർ

ദ്വാരക: ഭാരതീയ വിദ്യാനികേതൻ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധേയ നേട്ടവുമായി പാർവണ വി.ആർ. വീര പഴശ്ശി വിദ്യാമന്ദിരത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പാർവണ, ഭഗവദ്ഗീതാ പാരായണം, രാമായണ പാരായണം, സംസ്കൃത പദ്യം, സംഘനൃത്തം, സംസ്കൃത നാടകം എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു.പി. വിഭാഗം വ്യക്തിഗത ഇനത്തിലും ഒന്നാം സ്ഥാനം നേടിയ പാർവണ, നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. വിവിധ ഇനങ്ങളിലെ മികവിലൂടെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാർവണയുടെ നേട്ടം വിദ്യാലയത്തിനും നാടിനും അഭിമാനമായി. ദ്വാരക സ്വദേശികളായ രാജൻ-ഷീബ ദമ്പതികളുടെ മകളാണ് പാർവണ വി.ആർ.

Leave a Reply

Your email address will not be published. Required fields are marked *