കരുത്തായികാവലായിഫയർഫോഴ്സ് സിവിൽ ഡിഫൻസ്
കൽപറ്റ : എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കുന്നവർക്ക് സർവ സുരക്ഷയുമേകി സിവിൽ ഡിഫൻസ് അംഗങ്ങൾ.
കൽപറ്റ അഗ്‌നിശമന നിലയം ഓഫീസർ നിധീഷ് കുമാറിൻ്റെ നിർദേശ പ്രകാരം സിവിൽ ഡിഫൻസ് കോഡിനേറ്റർ ഷർഫുദീൻ നിയന്ത്രിക്കുന്ന സിവിൽ ഡിഫൻസ്, ആപതാമിത്ര അംഗങ്ങൾ മുപ്പതോളം പേർ ഗ്രൗണ്ടിൽ രക്ഷാപ്രവർത്തനങ്ങളിലും പ്രഥമ ശുശ്രൂഷയിലും ഏർപ്പെട്ടിരിക്കുന്നു.
രാവിലെ ഏഴ് മണിക്ക് തുടങ്ങി കായികമേള അവസാനിക്കുന്നതുവരെ സർനാസ് , യുനാഫ്, ബഷീർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ട്രാക്കിൽ തലകറങ്ങി വീഴുന്നവർ, മസിൽ പിടിച്ച് വീഴുന്നവർ തുടങ്ങി വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾക്ക് ഒരു രക്ഷാകവചമായി വനിതകൾ അടങ്ങിയ സിവിൽ ഡിഫൻസ് സംഘം സുരക്ഷയൊരുക്കുന്നുണ്ട്.
