ഗുരു ദേവ സമാധി ദിനാചരണം
കൽപറ്റ:ശ്രീനാരായണ ഗുരു ദേവന്റെ 99-ാമത്തെ സമാധി ദിനം എസ് എൻ ഡി പി യോഗം കൽപറ്റ യൂണിയൻ, യൂണിയൻ വനിതാ സംഘം, കൽപറ്റ ശാഖ യോഗം, ശാഖ യോഗം വനിതാ സംഘം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ യൂണിയൻ മന്ദിരത്തിൽ വച്ച് ആചരിച്ചു. ശ്രീനാരായണ ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർഥനാ ഗീതങ്ങളും ആലപിച്ചു. തുടർന്ന് നടത്തിയ ഗുരുപുഷ്പാഞ്ജലിയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു. കൽപറ്റ ശാഖയുടെ വകയായി പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും കഞ്ഞിയും പുഴുക്കും വിതരണം നടത്തി. സമാധി ദിനചാരണം യൂണിയൻ വനിതാസംഘം പ്രസിഡന്റ് പി.എൻ. പദ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം. മോഹനൻ, യൂണിയൻ പ്രസിഡന്റ് കെ. ആർ. കൃഷ്ണൻ, ശാഖയോഗം സെക്രട്ടറി എം.കെ. ഗ്രീഷിത്, , മാലതി ടീച്ചർ, ശാന്തമ്മ ടീച്ചർ, രമണി വിനോദ് എന്നിവർ സമാധി ദിനാചരണങ്ങൾക്കു നേതൃത്വം നൽകി
