എയിംസ്വേ ഡെവലപ്മെൻ്റ് സൊസൈറ്റി വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് 15 ന് കൽപ്പറ്റയിൽ
കൽപ്പറ്റ: കൃഷി, സംരംഭം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, കലാ സാംസ്കാരികം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന എയിംസ്വേ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് പതിനഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ കൽപ്പറ്റ എം ജി റ്റി ഹാളിൽ വച്ച് നടക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പി, അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ രാജേഷ് കെ കെ, എയിംസ്വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ റിപ്പൺ, മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ശിവദാസൻ എൻ വി എന്നിവർ വിഷയാവതരണം നടത്തും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി നൂറോളം ഭാരവാഹികൾ മീറ്റിൽ പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് സന്ദീപ് സെബാസ്റ്റ്യൻ, സെക്രട്ടറി മുഹമ്മദ് ഷമീൽ പി കെ, ട്രഷറർ ജസീം സി, വൈസ് പ്രസിഡണ്ട് ജോണി കെവി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
