മുള്ളൻകൊല്ലി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി ടൗൺ, പാടിച്ചിറ, കബനിഗിരി, പെരിക്കല്ലൂർ ടൗണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ട്രാഫിക് അഡൈ്‌വസറി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ മാസം ചേർന്ന ട്രാഫിക് അഡൈ്‌വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നാല് ടൗണുകളിൽ ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നത്. പോലീസിന്റേയും വ്യാപാരികളുടേയും ടാക്‌സി ഡ്രൈവേഴ്സ‌് യൂണിയന്റേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് ട്രാഫിക് പരിഷ്‌കരണം പുതുക്കി നിശ്ചയിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡൻ്റ് ഷിനു കച്ചിറയിൽ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ജെയിംസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശൻ, സജി കൊച്ചുകുടിയിൽ, സിനി ആൻ്റണി, വ്യാപാരികളായ സണ്ണി മണ്ഡപത്തിൽ, സുധീപ് തോമസ്, ജിൽസ് മണിയത്ത് എന്നിവർ നേതൃത്വം നൽകി.
