ബത്തേരി ബ്ലോക്കുതല ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന മീനങ്ങാടി ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി എന്‍.ആര്‍. ആരുഷ്, പനങ്കണ്ടി ജിഎച്ച്എസ്എസ് വിദ്യാര്‍ഥി ബേസില്‍ കെ. ഷിജു എന്നിവരെ ഉള്‍പ്പെടുത്തി ബേസില്‍ കെ. ഷിജുവിന്റെ വീട്ടിലാണ് പരിപാടി നടത്തിയത്.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് എം.പി. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഷിജിത കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു. കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് പൂര്‍വ വിദ്യാര്‍ഥി സുബ്രഹ്മണ്യന്‍ തരുവാന്‍കുന്നിനെ ആദരിച്ചു. എസ്എസ്‌കെ ഡിപിഒമാരായ സജി വര്‍ഗീസ്, പി.എസ്. ഗിരീഷ് കുമാര്‍, പി. മുംതാസ്, പി.എം. ജൗഹര്‍, പനങ്കണ്ടി ജിഎച്ച്എസ്എസ് അധ്യാപിക ആസ്യ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ വി. ശ്രീഷ്മ സ്വാഗതവും പി. സിന്ധു നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു
