Feature NewsNewsPoliticsPopular NewsRecent News

കള്ളാടി മീനാക്ഷിയില്‍ മുന്‍ മന്ത്രി കെ. രാജന്‍ സന്ദര്‍ശനം നടത്തി

കല്‍പ്പറ്റ: മണ്ണിടിച്ചിലുണ്ടായ മേപ്പാടി കള്ളാടി മീനാക്ഷിയില്‍ റവന്യു മുന്‍ മന്ത്രിയും സിപിഐ നിയമസഭാ കക്ഷി നേതാവുവമായ കെ. രാജന്‍ സന്ദര്‍ശനം നടത്തി. തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ
മണ്ണിടിച്ചില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കാണാതായവരെ കണ്ടെത്തുന്നതിനാകണം പ്രാഥമ പരിഗണന. തുടര്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍
കൃത്യമായ ആസൂത്രണവും ഇടപെടലും ഉണ്ടാകണം. തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണും മലയിടിഞ്ഞുവന്ന മണ്ണും പല ഭാഗത്ത് കൂടിക്കിടക്കുന്നത് മാറ്റുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മണ്ണ് പൂര്‍ണമായും മാറ്റുകയോ തുടര്‍ അപകടങ്ങള്‍ ഉണ്ടാകാത്തവിധത്തില്‍ സെറ്റില്‍ ചെയ്യുകയോ വേണം. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണ് കുതിര്‍ന്നും ശക്തമായ മലവെള്ളപ്പാച്ചില്‍ കൊണ്ടും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ പരിശോധിച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍
മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. അന്വേഷണം സമഗ്രവും സുതാര്യവും ആകണം. എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ വരണം. ദുരന്തങ്ങളെക്കുറിച്ച് അറിവുള്ള വിദഗ്ധരെയും സാങ്കേതിക മികവുള്ളവരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണം. അന്വേഷണം മുന്‍വിധിയോടെ ആകരുത്. അന്വേഷണം തീരുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗദിക കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കണം. പുഞ്ചിരിമട്ടം ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് തയാറാക്കിയ പുതുമാതൃക പിന്തുടരുന്നത് ഗുണകരമാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും രാജന്‍ പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *