Event More NewsFeature NewsNewsPoliticsPopular NewsRecent News

മുസ്ലിം ലീഗ് പുനരധിവാസം: കുടുബങ്ങൾ ഇന്നു താമസം തുടങ്ങും

കൽപറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ് ലിം ലീഗ് നൽകുന്ന നിർമിച്ചു നൽകിയ വീടുകളിൽ ഇനിയുള്ള കുടുംബങ്ങൾ ഇന്നു താമസം തുടങ്ങും. ശനിയാഴ്ച കുറച്ചു കുടുംബങ്ങൾ താമസം തുടങ്ങിയരുന്നു.

വൈകിട്ട് 4നു നടക്കുന്ന സ്നേ ഹവിരുന്നിലും അനുബന്ധപരി പാടികളിലും പാണക്കാട് സാദി ഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

ദുരന്തബാധിത കുടുംബങ്ങളു ടെ നേതൃത്വത്തിൽ, ക്ഷണിക്ക
പ്പെട്ടവർക്കു മാത്രമായി നടത്തുന്ന പരിപാടിയിൽ പ്രവേശനാനു മതി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 51 വീടുകളാണു മുസ്ലിം ലീഗ് നിർമിച്ചു നൽ കിയത്. താക്കോൽ കൈപ്പറ്റിയ 3 കുടുംബങ്ങൾ കഴിഞ്ഞദിവസങ്ങളിൽ താമസം ആരംഭിച്ചിരുന്നു. വിദ്യാർഥികളുടെ പരീക്ഷ, നിയമ സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവ കാരണം കുടുംബങ്ങൾ താമസം നീ ട്ടിവയ്ക്കുകയായിരുന്നു.

കുടുംബങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൻ്റെ സ്വകാര്യത കണ ക്കിലെടുത്താണു പ്രവേശനം പരിമിതമാക്കിയത്. ദുരന്തബാധ തരുടെ ആവശ്യ പ്രകാരം മേപ്പാടി പഞ്ചായത്തിൽ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്തു മു ട്ടിൽ -മേപ്പാടി പ്രധാന റോഡി നോടു ചേർന്ന ഭൂമിയിലാണു ലീഗ് വീടുകൾ നിർമിച്ചത 2-ാംഘട്ട വീടുകളുടെ നിർമാണ അന്തിമഘട്ടത്തിലാണ്. മേയ് അവസാന വാരത്തോടെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *