Feature NewsNewsPopular NewsRecent News

ഗോളടിക്കാം ലഹരിക്കെതിരെ: യോഗക്ഷേമ സഭയുടെ വൺ മില്യൺ തൂഫാൻ ഗോൾസ് ക്യാമ്പയിന് തുടക്കമായി

കൽപ്പറ്റ: ലഹരിക്കെതിരെ കായികരംഗത്തെ മുൻനിർത്തി ബോധവൽക്കരണം ശക്തമാക്കുന്നതിനായി യോഗക്ഷേമ സഭ കല്പറ്റ ഉപസഭയുടെ നേതൃത്വത്തിൽ ‘ഗോളടിക്കാം ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾസ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു. യോഗക്ഷേമ സഭ ജില്ലാ പ്രസിഡണ്ട് ശങ്കരൻ നമ്പൂതിരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പീനികാട് ഈശ്വരൻ നമ്പൂതിരി മൊമെന്റോ നൽകി ആദരിച്ചു. കൽപ്പറ്റ ഉപസഭ പ്രസിഡണ്ട് വെങ്കിടകൃഷ്ണൻ വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ, ഉഷ കെ, ആനന്ദ് മേക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *