Feature NewsNewsPopular NewsRecent News

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷൻ്റെ നിർണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് യോഗം ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ യോഗത്തിൽ വീണ്ടും പരിഗണിക്കും മുൻപ് അപേക്ഷ പരിഗണിച്ചപ്പോൾ, പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ അപര്യാപ്തമാണെന്ന് കമ്മീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ജൂൺ 30 വരെ തുടരും. വൈകുന്നേരം 6 മുതൽ 12 വരെ മിതമായ നിയന്ത്രണങ്ങളാണ് കെഎസ്ഇബി ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ ദുർബലമായത് ജലവൈദ്യുത പദ്ധതികളെ പ്രതികൂലമായി ബാധിച്ചതാണ് പ്രധാന തിരിച്ചടി. കൂടാതെ, വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരികെ നൽകേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *