Event More NewsFeature NewsNewsPoliticsPopular NewsRecent News

ദേശീയ പ്രകൃതിചികിത്സാ ദിനം ആചരിച്ചു

കൽപറ്റ: “പ്രകൃതിചികിത്സയിലൂടെ ആരോഗ്യമുള്ള ഭാരതം” എന്ന പ്രമേയത്തിൽ വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ 9 -ാമത് പ്രകൃതി ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൽമ മോയിൻ അധ്യക്ഷത വഹിച്ചു. എച്ച് എം സി അംഗം റെജി ഓലിക്കരോട്ട് ആശംസ അർപ്പിച്ച് സംസാരിച്ചു. യോഗാ & നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ : ആശിഖ് ഹസ്സൻ ബോധവൽക്കരണ ക്ലാസ് നടത്തി. ആശുപത്രി ജീവനക്കാർക്കായി യോഗ& നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്‌മി നായർ ചെയർ യോഗ പരിശീലന ക്ലാസ് നടത്തി. ചടങ്ങിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രഷീല കെ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സ്‌മിത കെ നന്ദിയും പറഞ്ഞു.

പ്രകൃതിയുമായി ഇണങ്ങുന്ന ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ആരോഗ്യസംരക്ഷണത്തിൽ പ്രകൃതിചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ദിനാഘോഷത്തിന്റെ ഭാഗമായി യോഗ ഡാൻസ്, യോഗാസന മത്സരം, ക്വിസ് മത്സരം, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരും രോഗികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *