മൂലങ്കാവ് സ്കൂളിൽ അന്തർ സംസ്ഥാന സാംസ്കാരിക വിനിമയ പരിപാടി 28ന്
.സുല്‍ത്താന്‍ ബത്തേരി: കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്കാരിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം ചാമരാജ്നഗര്‍ ജില്ലയിലെ ഭീമന് ബീഡ് ഗവ.സ്കൂളുമായി സഹകരിച്ച് അന്തര്‍ സംസ്ഥാന സാംസ്കാരിക വിനിമയ പരിപാടി നടത്തും. 28ന് വൈകുന്നേരം അഞ്ചിന് മൂലങ്കാവ് സ്കൂളിലാണ് പരിപാടിയെന്ന് പ്രിന്‍സിപ്പല്‍ പി.എസ്. ഷാജിത, ഹെഡ്മാസ്റ്റര് എം.സി. അശോകന്, പിടിഎ പ്രസിഡന്റ് എന്‍. ബാബു, വൈസ് പ്രസിഡന്റ് എം.എ. ഷൗക്കത്ത്, പിടിഎ അംഗം എബി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി.പി. അബ്ദുള്‍ സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി ഉദ്ഘാടനം ചെയ്യും. ഡിവൈഎസ്പി അബ്ദുള്‍ കരീം, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, വാര്‍ഡ് അംഗം സുമ പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. കര്‍ണാടകയില്‍നിന്നു 100 വിദ്യാര്‍ഥികളും 10 അധ്യാപകരും പങ്കെടുക്കും. വിവിധ കലാരൂപങ്ങളുടെ അവതരണം ഉണ്ടാകും.
