ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് നടത്തി
ബാവലി: വെള്ളപ്പൊക്കത്തെ
അതിജീവിക്കാനുള്ള മാർഗങ്ങൾ,
ദുരന്തസമയത്തെ സുരക്ഷാ
മുൻകരുതലുകൾ,
രക്ഷാപ്രവർത്തനങ്ങൾ, പുനരധിവാസം,
പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിൽ
മാനന്തവാടി ഫയർ ആൻ്റ് റെസ്ക്യൂ
വിഭാഗത്തിലെ ഉദ്യോഗസ്ഥർ ക്ലാസ്സ്
നടത്തി. വിദ്യാലയത്തിലെ സോഷ്യൽ
സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ
നടന്ന ഈ പരിപാടിയിൽ ഫയർ ആൻഡ്
റെസ്ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ
രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു
ഉപകരണങ്ങളും അവയുടെ
പ്രവർത്തനരീതികളും കുട്ടികൾക്ക്
പരിചയപ്പെടുത്തി. അഗ്നിരക്ഷാ
ഉപകരണങ്ങളുടെ ഉപയോഗം,
രക്ഷാപ്രവർത്തന രീതികൾ തുടങ്ങിയവ
പ്രായോഗികമായി വിശദീകരിച്ചത്
ക്ലാസിനെ കൂടുതൽ
ശ്രദ്ധേയമാക്കി.മാനന്തവാടി ഫയർ
ആൻഡ് റെസ്ക്യു ഓഫീസർമാരായ
ലെജിത്ത്, പ്രിയേഷ്, ബാബുമോൻ
എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
എസ്.എസ്.എസ്.എസ്.കോർഡിനേറ്റർ സലി, സീനിയർ അസിസ്റ്റൻ്റ് ലത ടീച്ചർ എന്നിവർ സംസാരിച്ചു.
ദുരന്തങ്ങളെ നേരിടുന്നതിനുള്ള അവബോധവും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള അറിവും കുട്ടികളിൽ വളർത്താനുള്ള ക്ലാസ് സഹായവുമായി.…
