Feature NewsNewsPopular NewsRecent News

വി.കെ.അബ്ദുല്ലയുടെ സ്മരണയിൽ രക്തദാനം നടത്തി എസ്ഡിപിഐ

മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റ് എ.കെ അബ്ദുല്ലയുടെ അനുസ്മരണാർത്ഥം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു.

പാർട്ടി മണ്ഡലം നേതാവായിരുന്ന എ.കെ അബ്ദുല്ലയുടെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം രക്തദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി.കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റി അംഗങ്ങളായ ആലി പി, സകരിയ്യ കെ.എസ്, വിവിധ പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദലി, ഷംസുദ്ധീൻ സി എച്ച്, നൗഷാദ് കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *