മാനന്തവാടിയിൽവനിതാമൊബൈൽക്ലിനിക്പ്രവർത്തനംതുടങ്ങി
മാനന്തവാടി: സ്ത്രീകളെ ആധുനിക സാങ്കേതിക തൊഴില്‍ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും തൊഴില്‍-സംരംഭകത്വ സാധ്യതകള്‍ തുറന്നുകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കിയ വനിതാ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പരിശീലന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ വനിതാ മൊബൈല്‍ ക്ലിനിക് ഡബ്ല്യുഎസ്എസ്എസ് ക്യാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങി.
നബാര്‍ഡ് കേരളം ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്‌കുമാര്‍ അനുമല ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ആര്‍. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രഫസര്‍ ഡോ.ദീപ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. സുരേഷ്, എടവക കൃഷി ഓഫിസര്‍ സുനില്‍, ഡബ്ല്യുഎസ്എസ്എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ജോണി കുന്നത്ത്, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. 30 വനിതകളാണ് അഞ്ച് മാസത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവരുമായി നാഗേഷ് കുമാര്‍ അനുമല സംവദിച്ചു.
മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണിക്ക് സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷ ടെക്‌നീഷ്യന്‍മാരെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവില്‍. ഇത് വ്യക്തിഗത വിവരങ്ങളുടെയും സ്വകാര്യതയുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്ത്രീ ടെക്‌നീഷ്യന്‍മാരുടെ സേവനം ലഭ്യമാകുന്നത് ഈ ആശങ്കകള്‍ ഒഴിവാകുന്നതിന് ഒരളവോളം സഹായകമാകും. നൂതന സംരംഭം വനിതാ ശക്തീകരണത്തിന് മാതൃകയായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ഡബ്ല്യുഎസ്എസ്എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.
