Feature NewsNewsPopular NewsRecent News

എല്ലാ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം: പ്രവാസി വൈത്തിരി മണ്ഡലം കൺവെൻഷൻ

പ്രവാസി കോൺഗ്രസ്‌ വൈത്തിരി മണ്ഡലം കൺവെൻഷൻ കോൺഗ്രസ്‌ ഭവനിൽ സംഘടിപ്പിച്ചു. പ്രവാസി കോൺഗ്രസ്‌ വൈത്തിരി മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ വൈത്തിരി ആദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറി പി. ഇ ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. പ്രായ പരിധിനോക്കാതെ എല്ലാവരെയും ക്ഷേമ നിധിയിൽ ഉൾപ്പെടുത്തണം എന്നും.നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ തിരികെ എത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം എന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ പി.വി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സൈദ് അലവി,ഷഹീർ ഇ. കെ,പൗലോസ് ടി. ജെ ,മുജീബ് തലപ്പുഴ,റസാഖ് ഷാ,സനീഷ് മാത്യു, ജാൻസി ലക്കിടി,ത്രേസ്യമ ആന്റണി, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *