Event More NewsFeature NewsNewsPoliticsPopular NewsRecent News

പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് ഫർണ്ണിച്ചറുകൾ നൽകി

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിന് ഫർണ്ണിച്ചറുകൾ നൽകി. വിതരണോൽഘാടനം ഡിവിഷൻ കൗൺസിലർ ഇ.ആർപ്രദീപ് നിർവ്വഹിച്ചു. 40 കസേരയും 20 മേശയുമാണ് നൽകിയത്. പ്രധാനാധ്യാപകൻ വിപിൻ സേവ്യർ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് ബി ബിൻ പി. എഫ്. അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.റോയ്‌സൺ ആൻ്ന്റണി, കൗൺസിലർ ശിവൻ വി.കെ, ഷിജി തോമസ്, ധന്യ ടൈറ്റസ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി. നിത്യ ടീച്ചർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *