Feature NewsNewsPopular NewsRecent News

സൈബർ സുരക്ഷാ ബോധവൽക്കരണം:വിദ്യാർത്ഥികൾക്കാ യി റീൽസ് മേക്കിങ് മത്സരം

കൽപറ്റ: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും ഓൺലൈൻ സുരക്ഷിതത്വത്തെക്കുറിച്ചും യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി വയനാട് പോലീസും സൈബർ ഡിവിഷനും സംയുക്തമായി റീൽസ് മേക്കിങ് മത്സരം സംഘടിപ്പിക്കുന്നു. ‘സൈബർ സുരക്ഷാ ബോധവൽക്കരണം’ (Cyber Safety Awareness) എന്ന വിഷയത്തിലാണ് മത്സരം നടക്കുക.
‘ക്ലിക്ക്’ (CLICK – Community-Led Initiative for Cyber-Resilient Keralam) പദ്ധതിയുടെ ഭാഗമായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളിലെ സർഗ്ഗാത്മകത പ്രയോജനപ്പെടുത്തി ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ചും അതിൽനിന്ന് സ്വയം സുരക്ഷിതരാകേണ്ട വഴികളെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

മത്സര നിബന്ധനകൾ:

വയനാട് ജില്ലയിൽ താമസിക്കുന്നവരോ പഠിക്കുന്നവരോ ആയ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
റീൽസിന്റെ ദൈർഘ്യം ഒരു മിനിറ്റിൽ (60 സെക്കൻഡ്) കൂടാൻ പാടില്ല.
മുൻപ് നിർമ്മിച്ചതോ എഡിറ്റ് ചെയ്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതല്ല; മത്സരത്തിനായി പുതുതായി തയ്യാറാക്കിയവയായിരിക്കണം.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താൻ പാടില്ല.

സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 നവംബർ 26, രാത്രി 8:00 മണി വരെ.
വിജയികളെ വയനാട് ജില്ലാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പ്രഖ്യാപിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9497925225 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *