കാൻസർ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു
അമ്പലവയല്‍: ദേശീയ കാന്‍സര്‍ അവബോധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് മാര്‍ട്ടിന്‍സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍ക്ക് കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാര്‍ഷിക കോളജ് എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷമീം പരളശേരി അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ പിആര്‍ഒ സനൂപ് ബാബു, കോളജ് അസി.പ്രഫസര്‍ ഡോ.അരുണ്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.അനിറ്റ ക്ലാസിന് നേതൃത്വം നല്‍കി. കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, നേരത്തേയുള്ള പരിശോധനകളുടെ ആവശ്യകത എന്നിവ ഡോക്ടര്‍ വിശദീകരിച്ചു
