Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorized

വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റ്: ‘ഓഫ് ഹു വി വേര്‍’ മികച്ച ചിത്രം

കല്‍പ്പറ്റ: വയനാട്ടിലെ തരിയോട് പഞ്ചായത്തിലുള്ള കാവുംമന്ദത്ത് കാസാ ബ്ലാങ്കാ ഫിലിം ഫാക്ടറി ഓഫിസില്‍ സംഘടിപ്പിച്ച വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സിനിമാ നിര്‍മാണം, തിരക്കഥാരചന, സാഹിത്യം, കഥാരചന എന്നീ മേഖലകളിലെ മികവിനാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്. ടിമോത്തി മൈറിക് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം ‘ഓഫ് ഹു വി വേര്‍’ നെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മെക്കല്‍ റിംഗ്ഡാളിന്റെ സ്പാനിഷ് ചിത്രം ‘ദ ചോക്ലേറ്റ്’ മികച്ച മൊബൈല്‍ ഫോണ്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മോളി വെര്‍ണന്‍ സംവിധാനം ചെയ്ത ‘ഐ/ഒ’ മികച്ച ട്രെയിലറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മൈക്കല്‍ വില്യംസിന്റെ(അമേരിക്ക)ഹാര്‍ട്ട് സ്റ്റോണ്‍ മികച്ച ക്രൈം ത്രില്ലര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ഗിനി ഗ്രഹാം സ്‌കോട്ടിന്റെ (അമേരിക്ക) ‘ദ ഹീലര്‍’ മികച്ച സോഷ്യല്‍ ത്രില്ലര്‍ തിരക്കഥയായും ‘ഓഫ് മൈസ് ആന്‍ഡ് ഹ്യൂമന്‍സ്’ മികച്ച സയന്‍സ് ഫിക്ഷന്‍ തിരക്കഥയായും ‘സ്വീറ്റ് റിവഞ്ച്’ മികച്ച സോഷ്യല്‍ ഡ്രാമ തിരക്കഥയായും തെരഞ്ഞെടുക്കപ്പെട്ടു.

സാഹിത്യ വിഭാഗത്തില്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ പോള്‍ ഹോഡ്ജ്‌സണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി.
‘ജോണ്‍സ് ജേണി’-നോവല്‍, ‘ബിനീത്ത് ദ ഗാലോഗേറ്റ് സ്‌കൈ’-ചരിത്ര പുസ്തകം,

‘ഫോര്‍ എവര്‍ ബോറോ’-മികച്ച കായിക ചരിത്ര പുസ്തകം, ‘റൈക്കര്‍ പാര്‍ട്ട് വണ്‍’-ക്രൈം ഫിക്ഷന്‍ എന്നിവയാണ് അദ്ദേഹത്തെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാക്കിയത്. സ്‌പെയിനില്‍നിന്നുള്ള ജോസ് മിഗ്വല്‍ സോറിയാനോയുടെ ‘നൂനുയാച്ചി’ മികച്ച ഒറിജിനല്‍ കഥയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

ഐഎംഡിബി(ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസ്)യോഗ്യത നേടിയ അന്താരാഷ്ട്ര വാര്‍ഷിക ചലച്ചിത്രമേളയാണ് വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റ്’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആദ്യ ഫീച്ചര്‍ ചിത്രമായ ‘വഴിയെ’യുടെ വിജയത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള തുടങ്ങിയത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി സിഇഒയും ചലച്ചിത്ര സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് മേള ഡയറക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *