Event More NewsFeature NewsNewsPoliticsPopular NewsRecent News

ഇ വേസ്റ്റ് രഹിത തവിഞ്ഞാൽ; പ്രഖ്യാപനം നടത്തി

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളും ഇലക്ട്രോണിക് മാലിന്യമുക്ത വാർഡുകളായി മാറി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഇവേസ്റ്റ് രഹിത തവിഞ്ഞാൽ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 28, 29 തീയതികളിലായി പഞ്ചായത്തിലെ 23 വാർഡുകളിലും നടത്തിയ ഇലക്ട്രോണിക് മാലിന്യ ശേഖരണ പ്രവർത്തനങ്ങളിലൂടെ എല്ലാ വാർഡുകളെയും സമ്പൂർണ്ണ ഇമാലിന്യമുക്ത വാർഡുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തുടർന്ന് ഇന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെ ഇമാലിന്യ വിമുക്ത ഗ്രാമപഞ്ചായത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരിസ്ഥിതി സൗഹൃദവും ശുചിത്വപൂർണ്ണവുമായ തവിഞ്ഞാൽ സൃഷ്‌ടിക്കുന്നതിനുള്ള ഈ മാതൃകാപരമായ പ്രവർത്തനത്തിൽ ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം നിർണായകമായി.

ഇലക്ട്രോണിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരണത്തിനായി കൈമാറുക എന്ന ഉത്തരവാദിത്തബോധം ജനങ്ങളിൽ വളർത്തിയെടുക്കാനും ഈ ക്യാമ്പയിനിലൂടെ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *