Feature NewsNewsPopular NewsRecent News

ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് ജീവൻരക്ഷാ പരിശീലനം നൽകി

കൽപ്പറ്റ: വയനാട് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡോ. രാജേഷ് കുമാർ എം.പി (ഐഎംഎ വയനാട് ജില്ലാ ചെയർമാൻ), ഡോ.സുഷമ പി.എസ് (എൻസിഡി നോഡൽ ഓഫീസർ, വയനാട്), കൃഷ്‌ണകുമാർ എം.പി (ബിഎസ്എൻ,എഎച്ച്എ ഇൻസ്ട്രക്ടർ, ജോൺസ് ഹോപ്‌കിൻസ് മെഡിസിൻ, മേരിലാൻഡ്, യു.എസ്.എ) എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക പരിചരണ മാർഗങ്ങൾ, സിപിആർ ഉൾപ്പെടെയുള്ള ബേസിക് ലൈഫ് സപ്പോർട്ട് നടപടികൾ എന്നിവയിൽ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനവും ബോധവൽക്കരണവും നൽകി. കൽപ്പറ്റ ഫയർ സ്‌റ്റേഷൻ ഓഫീസർ നിധീഷ് കുമാർ സ്വാഗതം ആശംസിച്ചു

Leave a Reply

Your email address will not be published. Required fields are marked *