Feature NewsNewsPopular NewsRecent News

മീനങ്ങാടിയിൽലഹരിക്കെതിരെകൗമാരക്കരുത്ത്

മീനങ്ങാടി:വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ “പുനർജനി: പുതിയൊരു പ്രഭാതത്തിലേക്ക്” എന്ന പേരിൽ വിപുലമായ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു. കൗമാരപ്രായക്കാരെ സ്വാധീനിക്കുന്ന ലഹരി മാഫിയകളെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർത്ഥികൾ സ്വയം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച്,കായിക വിനോദങ്ങളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുകയാണ് ലഹരി വിപത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മദർ പി.ടി.എ. പ്രസിഡന്റ് പി.ഡി.വിൻസി ഉദ്ഘാടനം നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രസ് യു.വസുമതി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടി.വി.കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

അദ്ധ്യാപകരായ സി.മനോജ്, വി.ആർ.പ്രകാശ്,എ.വി.അനിൽകുമാർ,ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളായ പി.എസ്.അഭിനവ് (8.D), കെ.ആർ.ദേവതീർത്ഥ (9.B) എന്നിവർ സംസാരിച്ചു.

ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ എം.സി.രമേശൻ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് അണിനിരന്ന ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *