Feature NewsNewsPopular NewsRecent News

നെല്ലാറച്ചാൽ ഇറിഗേഷൻ ടൂറിസം: ഡിപിആർ തയാറാക്കാൻ നിർദേശം

കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതി പ്രദേശത്തെ നെല്ലാറച്ചാലില്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മാസ്റ്റര്‍ പ്ലാനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് എക്‌സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. നെല്ലാറച്ചാലിനെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. പ്രകൃതിസുന്ദരമായ നെല്ലാറച്ചാലിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ജോസഫ് കളപ്പുര നിവേദനത്തില്‍ വിശദീകരിച്ചിരുന്നു. നിലവില്‍ ദിവസവും നൂറുകണക്കിനാളുകളാണ് നെല്ലാറച്ചാലില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും. ഇത് തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *