പുകയില വിമുക്ത യുവജന ക്യാമ്പയിൻ;പ്രതിജ്ഞയെടുത്തു
കൽപ്പറ്റ: പുകയില വിമുക്ത യുവജന ക്യാമ്പയിൻ 4.0യുടെ ഭാഗമായി ആരോഗ്യകേരളം വയനാട് ജില്ലാ ഓഫീസിൽ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രതിജ്ഞ ‘പുകയിലയോട് നോ പറയാം. പുകയില വിമുക്ത യുവജന കാമ്പയിന്റെ ഭാഗമായി, ഞാൻ പ്രതിജ്ഞ ചെയ്യുന്നു: ഞാൻ എൻ്റെ ജീവിതത്തിൽ ഒരു തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യില്ല. ഞാൻ എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രേരിപ്പിക്കും, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് എന്റെ പരിസ്ഥിതിയെ ഞാൻ സംരക്ഷിക്കും. ഞാൻ ഈ പ്രതിജ്ഞ മറ്റുള്ള 10 പേരെ കൊണ്ട് എടുക്കുന്നതിനു വേണ്ടി പ്രോത്സാഹിപ്പിക്കും. പുകയില വിമുക്ത സമൂഹത്തിനായി ഞാനും പ്രയത്നിക്കും.’
