Event More NewsFeature NewsNewsPoliticsPopular NewsUncategorized

പഴശ്ശി ബാലമന്ദിരത്തിൽ ലളിതാംബിക അനുസ്മരണം നടത്തി

തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ ലളിതാംബികയുടെ അനുസ്‌മരണ സമ്മേളനം സമുചിതമായി നടന്നു. ബാലമന്ദിരത്തിന്റെ ആരംഭകാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതിനായി ജീവിതം തന്നെ സമർപ്പിച്ച വ്യക്തിത്വമായിരുന്നു ലളിതാംബികയെന്ന് അനുസ്‌മരണ പ്രഭാഷകർ പറഞ്ഞു. മന്ദിരവുമായി ബന്ധപ്പെട്ട എല്ലാവർക്കും അമ്മയുടെ സ്നേഹവും കരുതലും പകർന്നുനൽകിയ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അവരെന്നും യോഗം അനുസ്മരിച്ചു. ഇ.കെ. ഗോപി ലളിതാംബിക അനുസ്‌മരണ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ദിവാകരൻ, ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.കെ. ഉദയൻ, അഖിൽ പ്രേം എന്നിവർ ലളിതാംബിക ചേച്ചിയുടെ ഓർമകൾ പങ്കുവെച്ച് സംസാരിച്ചു.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച അനുസ്‌മരണ സമ്മേളനത്തിൽ വി. മധു സ്വാഗതവും വിജയൻ കൂവണം നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *