മനുഷ്യചങ്ങലയും ഫ്ലാഷ് മോബും
വൈത്തിരി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വൈത്തിരി ജനമൈത്രി പോലീസും എച്ച് ഐ എം യു പി സ്കൂൾ വൈത്തിരിയും ചേർന്ന് മനുഷ്യചങ്ങലയും ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. വി. രാജൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സിആർഒ മുരളീധരൻ കെ.പി സ്വാഗതം പറഞ്ഞു. സബ് ഇൻസ് പെക്ടർ പ്രേംസൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ വൽസല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി, മെമ്പർമാരായ ഷൈനി, എൽസി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി സെബാസ്റ്റ്യൻ, സലാം മാസ്റ്റർ / ജനമൈത്രി സമിതി അംഗങ്ങളായ അസീസ്, സി.വി.വിജേഷ് , വർഗീസ് എന്നിവർ നേതൃത്വം നൽകി. ഹോസ്പിറ്റൽ ജംക്ഷൻ മുതൽ വൈത്തിരി ടൗൺ വരെ ലഹരി നമുക്കും നാടിനും ആപത്ത് എന്ന മുദ്രാവാക്യമുയർത്തിയുള്ള മനുഷ്യ ചങ്ങലയിൽ എച്ച് ഐ എം യു പി സ്‌കൂളിലെ 500 കുട്ടികളും അധ്യാപകരും, വൈത്തിരി ഗ്രാമപഞ്ചായത്ത് ജീവനക്കാരും, പോലീസുദ്യോഗസ്ഥരും , ജനമൈത്രി സമിതിയംഗങ്ങളടക്കം പങ്കെടുത്തു.
