Feature NewsNewsRecent NewsSports

പോക്സോ നിയമം; നിയമ ബോധവൽക്കരണ സംഘടിപ്പിച്ചു ക്ലാസ്

ബത്തേരി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ നൽസ സ്‌കീം ‘സുരക്ഷിത് ബച്പൻഅഭിയാൻ’ പദ്ധതിയുടെ ഭാഗമായിനിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിൽനടന്നപരിപാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിചെയർപേഴ്സണും സുൽത്താൻ ബത്തേരി സബ്ജഡ്ജുമായ ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനംചെയ്തു.തുടർന്ന് പോക്സോ നിയമം 2012ലെപ്രസക്തമായ നിയമവ്യവസ്ഥകളെക്കുറിച്ച് അവർബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികളുടെസുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ടുള്ളനിയമപരമായ അവബോധം വളർത്തുന്നതിന്പരിപാടി സഹായകമായി.സ്‌കൂൾ പ്രിൻസിപ്പൽചാക്കോ സി.ജെ. സ്വാഗതം ആശംസിച്ചു. രജനി ടീച്ചർനന്ദി പറഞ്ഞു.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിസെക്രട്ടറി പ്രജീഷ് വി.പി., പാരാ ലീഗൽവോളണ്ടിയർമാരായ മുഹമ്മദ് അബ്‌ദുൽ റഹ്മാൻ,റസിയ കെ., വിസ്‌മയ കെ.കെ., ആര്യ പി.എം.എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *