Feature NewsNewsPopular NewsRecent News

ടി ഫോർ ചാരിറ്റി :കാരുണ്യം സ്വാശ്രയ സംഘം പങ്കാളികളായി.

കൽപറ്റ: ജീവകാരുണ്യ മേഖലയിൽ മാതൃക പ്രവർത്തനം നടത്തുന്ന കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണാർത്ഥം നടത്തുന്ന ടീ ഫോർ ചാരിറ്റിയിൽ കാരുണ്യം സ്വാശ്രയ സംഘം പങ്കാളികളായി.

13 വർഷമായി മുണ്ടേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരുണ്യം സ്വാശ്രയ സംഘത്തിൻറെ ധനസഹായം പ്രസിഡൻ്റ് പി പ്രദീപ്, സെക്രട്ടറി കെ.ടി ഷമീർ കൈമാറി.

കൽപറ്റ നഗരസഭ മുൻ കൗൺസിലർ എം കെ ഷിബു, പി.ബലറാം , കെ മണിരതൻ, പി കെ ഷിജു, കെ രഞ്ജിത്ത്, പി.സി. മുജീബ്, സജിത്ത് കുമാർ, എം.യു. സുധീർ, സജിൻ, കെ അനിൽകുമാർ, പി പി മുജീബ്, സഹദേവൻ, എം ആർ രാജേഷ്, കെ കെ നൗഫൽ എന്നിവർ പങ്കെടുത്തു.

ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ടി ഫോർ ചാരിറ്റി ചായ സൽക്കാരം നടത്തുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഒക്ടോബർ 31 ശനിയാഴ്ച കാലത്ത് 9 മണി മുതൽ രാത്രി 10 മണി വരെയാണ് കൽപറ്റ യെസ് ഭാരത് ഗ്രൗണ്ടിലാണ് ടി ഫോർ ചാരിറ്റി (ചായ സൽക്കാരം) നടക്കുക.

ഓട്ടിസം ബാധിതർക്ക് മാസാന്ത പെൻഷൻ, സർക്കാർ ആശുപത്രിയിൽ കഞ്ഞി വിതരണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണമാണ് പരിപാടിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *