Event More NewsFeature NewsNewsPoliticsPopular NewsRecent News

യൂണിയൻ & ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ഗവണ്മെന്റ് മോഡൽ റൂസ കോളേജിലെ പ്രഥമ യൂണിയൻ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്ന‌ിയും ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ഷബ്‌ന ഷംസുവും നിർവഹിച്ചു. കോളേജ് ചെയർമാൻ മഹ്‌ധൂം ദർവേശ് അധ്യക്ഷനായ പരിപാടിയിൽ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ത‌ഫ തയ്യുള്ളതിൽ, കോളേജ് പ്രിൻസിപ്പൽ ഡോ.പ്രസാദ് കെ, മുൻ എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ്കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി റാഫി കെവി സ്വാഗതവും വൈസ് ചെയർപേഴ്‌സൺ റിഫ വിപി നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് മേധാവികൾ ആശംസയും പറഞ്ഞു. റിസ്‌വാനുൽ ഫാരിസ്, അംന ഫാത്തിമ, ഷാദിയ വിഎസ്, രാഹുൽ, ഇൻഫെൻ്റ് ട്രീസ മറ്റു യൂണിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *