Feature NewsNewsPopular NewsRecent News

തിരുനെല്ലി ഫോറസ്റ്റ് ഐബിയിൽ വന്യജീവി വാരം ആഘോഷിച്ചു

തിരുനെല്ലി: അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനും വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയും

സംയുക്തമായി വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി ഫോറസ്റ്റ് ഐബിയിൽ കുട്ടികൾക്ക് പക്ഷി, തുമ്പി, സസ്യ നിരീക്ഷണം, ലീഫ് ആർട്ട് പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷർമിള ഉദ്ഘാടനം ചെയ്‌തു. അപ്പപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫ് അധ്യക്ഷ വഹിച്ചു. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്. കാർത്തിക് സ്വാഗതവും വിനീത നന്ദിയും പറഞ്ഞു. എം.കെ. സുജൻ, വി.കെ. അനുരാഗ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *