തുല്യത പഠിതാക്കളുടെ വിജയോത്സവം നടത്തി
മാനന്തവാടി: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷൻ അതോറിറ്റിയും ചേർന്ന് നടത്തുന്ന തുല്യത പരീക്ഷ വിജയിച്ചവരെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. പ്ലസ് വൺ, പ്ലസ്‌ടു പരീക്ഷ വിജയിച്ചവരെയാണ് അനുമോദിച്ചത്. വിജയോത്സവം മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി തുല്യത സെൻ്റർ കോഡിനേറ്റർ ബൈജു ഐസക് അധ്യക്ഷത വഹിച്ചു. നോഡൽ പ്രേരക് എ. മുരളീധരൻ, വി.വി. ക്ലാരമ്മ, എം.ആർ. ഷാജു മോൻ, അനിത, ഷംസുദ്ദീൻ, കെ.കെ. നൗഫൽ, വി.ലയ, വി.എച്ച്.എസ്.ഇ. അധ്യാപിക എം.കെ. അർച്ചന എന്നിവർ സംസാരിച്ചു. കൈ കുഞ്ഞുമായി പഠനം പൂർത്തിയാക്കിയ നീതു, രേഷ്‌മ, ദിൽന എന്നിവരേയും പ്ലസ്ട പഠനം പൂർത്തിയാക്കിയ എം.പി. ഷിജി, മകൻ റിനു സെബാസ്റ്റ്യൻ എന്നിവരെ പ്രത്യേകം അനുമോദിച്ചു. പ്ലസ്‌ടു പഠനം പൂർത്തിയാക്കിയ 20 പേരെയും പ്ലസ് വൺ പഠനം പൂർത്തിയാക്കിയ നാല്പതു പേരെയുമാണ് വിജയോത്സവത്തിൽ അനുമോദിച്ചത്.
