Feature NewsNewsPopular NewsRecent News

മഹാത്മജിയുടെ ആശയങ്ങൾ കാലാതീതം: മന്ത്രി ടി. സിദ്ദിഖ്

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ വീക്ഷണങ്ങളും ആശയങ്ങളും കാലാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ തെരഞ്ഞെടുപ്പിന് രാജ്യത്തെ ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, എം.എ. ജോസഫ്, കെ.വി. പോക്കര്‍ ഹാജി, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാന്‍, നജീബ് കരണി, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്‍പ്പറ്റ, ഡിന്റോ ജോസ്, ഉഷ തമ്പി, ശശി പന്നിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *