Feature NewsNewsPopular NewsRecent News

മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.

പനമരം: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു. രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്‌റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്. ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനംചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്ക മറ്റം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം വിതരണം നടത്തി.

സർവ്വോദയ പ്രിൻസിപ്പാൾ സി.ബീന.ഒ സ്വാഗതവും ലൂർദ് മാത എച്ച്.എസ്.എസ് പ്രിൻസിപ്പാൾ അമ്പിളി ജോൺ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ബീന സജി, പനമരം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച് ഫസൽ, പനമരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ.എൻ പനമരം ബ്ലോക്ക് മെമ്പർ വത്സല ടീച്ചർ, പനമരം ഗ്രാമ പഞ്ചായത്ത് മെമ്പർ ജയലക്ഷ്മി, മാനന്തവാടി എ.ഇ.ഒ സുനിൽകുമാർ എന്നിവർ വിവിധ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജോസ് പള്ളത്ത്, ജെസി പോൾ, റോയി വിൻസെന്റ്, ഗിരീഷ് എ.ഇ, ബിനുക്ലമന്റ്, ഡോണി കുര്യൻ, ജെസി ലെസ് ലി, ഫാദർ ബിജു ജോർജ്ജ്, ജിജോ മത്തായി എന്നിവർ സംസാരിച്ചു. ഓവറോൾ ചാമ്പ്യൻമാരായി എസ്.സി.എച്ച്.എസ്.എസ് .പയ്യമ്പള്ളിയും രണ്ടാം സ്ഥാനം ഏച്ചോം സർവ്വോദയ എച്ച്.എസും മൂന്നാം സ്ഥാനം ജി.വി.എച്ച്.എസ്.മാനന്തവാടിയും നേടി. യു.പി കിഡീസ് വിഭാഗത്തിൽ ഏച്ചോം സർവ്വോദയ എച്ച്.എസ് ചാമ്പ്യൻമാരായി എ.എം.എം.ആർ.എച്ച്.എസ് രണ്ടാംസ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ എസ്.സി.എച്ച്.എസ്.എസ്. പയ്യംമ്പള്ളി ഓവറോൾ ചാമ്പ്യൻമാരായി.

രണ്ടാം സ്ഥാനം ഗവൺമെന്റ്റ് ആശ്രമം സ്കൂൾ തിരുനെല്ലി നേടി. ജൂനിയർ വിഭാഗത്തിൽ എസ്.സി.എച്ച്.എസ്.എസ് പയ്യംമ്പള്ളി ചാമ്പ്യൻമാരായി, രണ്ടാം സ്ഥാനം ജി.ടി.എച്ച്.എസ്.എസ് എടത്തന രണ്ടാം സ്ഥാനംനേടി സീനിയർ വിഭാഗത്തിൽ പയ്യംമ്പള്ളി എച്ച്.എച്ച്.എസ്.എസ് ചാമ്പ്യൻമാരായി രണ്ടാം സ്ഥാനം ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയും വിജയികളായി

Leave a Reply

Your email address will not be published. Required fields are marked *