Feature NewsNewsPopular NewsRecent News

കരിങ്കുറ്റിയെക്ലീനാക്കി എൻഎസ് എസ് വൊളൻറിയർമാർ

കരിങ്കുറ്റി : കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി കരിങ്കുറ്റി മുതൽ ആനേരി വരെയുള്ള പ്രദേശത്തു ശുചീകരണ പ്രവർത്തനം നടത്തി. എൻ എസ് എസ് വൊളൻ്റിയർമാർ റോഡരികുകളിലും പരിസരങ്ങളിലും നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിച്ച് തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി. കോട്ടത്തറ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
കോട്ടത്തറ പഞ്ചായത്ത് അംഗം എസ്.സനലേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മസേന അംഗങ്ങളും വിദ്യാർഥികളോടൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. അധ്യാപകരായ സൗമ്യ ചാക്കോ, ഹഫ്‌സത്ത്, മിൽഡ, സുബിൻസ്, വിഡി തങ്കച്ചൻ എന്നിവരും പിടി എ പ്രസിഡൻ്റ് ജിതേഷും പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും പ്രാധാന്യം വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *