കൽപറ്റ ഗവ.എൽ.പി സ്കൂളിൽഡിജിറ്റൽ സ്ക്വയർക്ലാസ് റൂംഉദ്ഘാടനംചെയ്തു
കൽപറ്റ: കൽപറ്റ ഗവൺമെന്റ് എൽ.പി സ്കൂളിൽ സജ്ജമാക്കിയ ഡിജിറ്റൽ സ്ക്വയർ ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൽപറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ക്ലാസ് റൂം സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ വാർഡ് കൗൺസിലർ ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് മഹബൂബ് കെ ടി, എം.പി.ടി.എ പ്രസിഡന്റ് ദൃശ്യ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു തോമസ്,ഇ മുസ്തഫ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ശരീഫ പി.പി, നിമ്മി ടീച്ചർ, സ്കൂൾ മന്ത്രിസഭാംഗങ്ങൾ, പിടിഎ – എം.പി.ടി.എ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു
