ജില്ലാതല വയോജന ദിനാചരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും
കൽപറ്റ:അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ സുരേഷ് അധ്യക്ഷയാകും. സബ് കലക്ടർ അതുൽ സാഗർ വിശിഷ്ടാതിഥിയാകും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് ആർ അനിത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശീന്ദ്രൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എസ് ഗിഫ്റ്റ്സൻ രാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും
