Feature NewsNewsPopular NewsRecent News

ഇഎസ്എ കരട് വിജ്ഞാപനം: കിസാൻസഭമാർച്ചും ധർണയും നടത്തി

സുല്‍ത്താന്‍ ബത്തേരി: ഇഎസഎ ഏഴാമത് കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്
കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങനാട് വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ഡോ.അമ്പി ചിറയില്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വര്‍ഗീസ്, മണ്ഡലം സെക്രട്ടറിമാരായ സജി കാവനക്കുടി, ടി.സി. ഗോപാലന്‍, ടി. പി. അസൈനാര്‍, അഷ്‌റഫ് പൊയില്‍, ജി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കിസാന്‍സഭാ ജില്ലാ സെക്രട്ടറി വി. ദിനേശ്കുമാര്‍ സ്വാഗതവും വെസ് പ്രസിഡന്റ് എം.എം. ജോര്‍ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *