Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരച്ചില്ലകൾ ഭീഷണിയാവുന്നു; ചില്ലകൾ വെട്ടിമാറ്റണമെന്ന് ആവശ്യം

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് രാവിലെ മരശിഖരം പൊട്ടിവീണിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.ദിവസേന നൂറുകണക്കിന് രോഗികളും ബന്ധുക്കളും എത്തുന്ന ആശുപത്രി വളപ്പിൽ കാൽനടയാത്രക്കാരും വാഹന ഉടമകളും എപ്പോഴും ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. കാറ്റോ മഴയോ ഉണ്ടായാൽ വലിയൊരു അപകടത്തിന് സാധ്യതയേറെയാണ്. ഇനിയും അനാസ്ഥ തുടരാതെ അധികൃതർ ഉടൻ ഇടപെട്ട് അപകടഭീഷണിയായ മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്ന് രോഗികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *