Feature NewsNewsPopular NewsRecent News

പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവർച്ച:പ്രതികളെമണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പോലീസ്

കൽപ്പറ്റ: പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി നാടിനെ ആശങ്കയിലാക്കി മുങ്ങിയ കുറ്റവാളികൾ പോലീസ് വലയിലായി. പീച്ചങ്കോട് കാളിയാർ ഹൗസിൽ സഹദ് (സൈദുള്ള മുഹമ്മദ് 36), തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45) എന്നിവരെയാണ് കർണാടകയിലെ ചമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) സാഹസികമായി പിടികൂടിയത്.

ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് സാധുക്കളായ ആളുകളെ ലക്ഷ്യമിട്ട് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പടിഞ്ഞാറത്തറ നായ്മലയിൽ വെച്ച് ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയെ ലോട്ടറി വാങ്ങാനെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റി, ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് പണവും ടിക്കറ്റുകളും കവർന്നു.

തൊട്ടുപിന്നാലെ വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയായ ശങ്കരനെയും ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു.

ഇത് കഴിഞ്ഞ് രാത്രിയോടെ കൽപ്പറ്റ ബിവറേജ് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. എന്നാൽ പിന്നീടാണ് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്‌റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.

സംഭവം നടത്തിയതിന് ശേഷം പ്രതികൾ വയനാട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പനമരം പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

പ്രതികൾക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിവരവേ കർണാടകയിലെ ചാമരാജ് നഗറിലുള്ള രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ പി എസ്, മാനന്തവാടി എ എസ് പി കാർത്തിക് ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC ) എസ് ഐ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരായ ശാലു ഫ്രാൻസിസ്, വിപിൻ കെ കെ, ശ്രീജേഷ്, അബ്‌ദുൽ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *