Feature NewsNewsPopular NewsRecent News

ഹോട്ടലുകളിലെ വില ഏകീകരണ തീരുമാനം അട്ടിമറിച്ചു; ചായയ്ക്ക് പല വിലയെന്ന് ബി.ജെ.പി; ശക്തമായ സമരത്തിനൊരുങ്ങി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി

.

മാനന്തവാടി: മാനന്തവാടി നഗരസഭാ
പരിധിയിലെ ഹോട്ടലുകളിൽ ചായയുടെ വില
ഏകീകരിക്കണമെന്ന നഗരസഭയുടെ
ഔദ്യോഗിക തീരുമാനം അട്ടിമറിക്കപ്പെട്ടതായി
ബി.ജെ.പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി
ആരോപിച്ചു. വിവിധ ഹോട്ടലുകളിൽ
ചായയ്ക്കും മറ്റ് വിഭവങ്ങൾക്കും പലതരം
വിലകൾ ഈടാക്കി ജനങ്ങളെ പരസ്യമായി
വഞ്ചിക്കുകയാണെന്ന് ബി.ജെ.പി കമ്മിറ്റി
യോഗത്തിൽ ചൂണ്ടിക്കാട്ടി. നഗരസഭ
മുൻകൈയെടുത്ത് വില ഏകീകരണം ഉടൻ
നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ
സമരപരിപാടികൾ ആരംഭിക്കാനാണ് പാർട്ടി
തീരുമാനം.

ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ രാജഗോപാൽ, ശ്രീജിത്ത് കണിയാരം, ദിനേശൻ, ഷിനൂപ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഹോട്ടലുകളിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം സാധാരണക്കാരായ ജനങ്ങൾ വലിയ സാമ്പത്തിക ചൂഷണമാണ് നേരിടുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ മുന്നറിയിപ് നൽകി

Leave a Reply

Your email address will not be published. Required fields are marked *