Feature NewsNewsPopular NewsRecent News

ദുരന്തനിവാരണ പരിശീലന ക്യാമ്പ് പുരോഗമിക്കുന്നു

കൂളിവയൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവ.സ്ഥാപനമായ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോരിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെ ദുരന്തനിവാരണ പരിശീലന ക്യാമ്പ് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ കൂളിവയൽ ഡബ്ല്യുഎംഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് വച്ച് നടന്നുവരുന്നു. 18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായാണ് ഈ പരിശീലനം നടത്തുന്നത്. ഫയർഫോഴ്സ്, എക്സൈസ്,ആരോഗ്യം, ഫോറസ്റ്റ്, പോലീസ് തുടങ്ങി വിവിധ ഡിപ്പാർട്ട് മെൻ്റുകളുടെ സഹകരണത്തോടെ ഓരോ ദിവസവും വിവിധ സെഷനുകൾ നടന്നുവരുന്നു. ശ്രീജിത്ത് വി.കെ (മാസ്റ്റർ ട്രെയിനർ), പി.കെ. രഞ്ജിത്ത് (ഡെപ്യൂട്ടി ആർഎഫ്‌ഒ), അഭിരാമി സി.എസ്, ഡോ.വിഷ്‌ണു.വി. സജീവ്, സന്തോഷ് മോൻ കെ.എം (എസ്എച്ച്ഒ മീനങ്ങാടി), എൻ.സി സജിത്ത് കുമാർ( എക്സൈസ്, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ), അർജുൻ പി ജോർജ് തുടങ്ങിയവരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *