ജനറേറ്റീവ് എ.ഐ.യിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
.പുൽപ്പള്ളി :പുൽപ്പള്ളി, പഴശ്ശിരാജ കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “എ ഐ ഫോർ ഫ്യൂച്ചർ മാനേജർസ് : വർക്കിംഗ് സ്മാർട്ടർ വിത്ത് ജനറേറ്റീവ് എ ഐ ” എന്ന വിഷയത്തിൽ ഏകദിന ഇന്ററാക്ടീവ് ശിൽപ്പശാല സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 17-ന് കോളേജിലെ ചിത്രശാലയിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും മാനേജ്മെന്റ് മേഖലയിൽ അതിന്റെ പ്രായോഗിക പ്രയോഗങ്ങളും പരിചയപ്പെടുത്തുന്നതിനായാണ് സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ :ദിലീപ് എം . ആർ . പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറേറ്റീവ് എ.ഐ.യുടെ വിവിധ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും മാറിവരുന്ന തൊഴിൽ മേഖലകൾക്ക് ആവശ്യമായ സാങ്കേതിക നൈപുണ്യങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ എൻ എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ആർ എൻ എസ് ഐ ടി ), ബെംഗളൂരുവിലെ എം ഡി എ വിഭാഗം അസിസ്റ്റന്റ് പ്രഫ: ഡോ. അഞ്ജലി കെ. വി. ശിൽപ്പശാലയിലെ റിസോഴ്സ് പേഴ്സനായിരുന്നു .
ജനറേറ്റീവ് എ.ഐ.യുടെ വിവിധ സാധ്യതകൾ, മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ എ.ഐ.യുടെ പ്രയോഗം, ഭാവിയിലെ തൊഴിൽ മേഖലകളിൽ എ. ഐ.യുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകി.
കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഫ : രാജു തോമസ് കോ-ഓർഡിനേറ്ററായിരുന്നു . പ്രഫ . വിമ്യ കെ . പി ., പ്രഫ . ഡോ . കോശി സി . ജെ ., പ്രൊഫ് . സ്വവരുൺ സെബാസ്റ്റ്യൻ , പ്രൊഫ . ലിബിന ബാബു , പ്രൊഫ് . ജിൻസി പി . വി . പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് എ.ഐ. സാങ്കേതികവിദ്യയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും സംശയങ്ങൾ ഉന്നയിക്കാനും വിവിധ ജനറേറ്റീവ് എ.ഐ. ഉപകരണങ്ങൾ പ്രായോഗികമായി പരിചയപ്പെടാനും ശിൽപ്പശാല അവസരമൊരുക്കി. ഭാവിയിലെ മാനേജർമാർക്ക് സാങ്കേതിക വിദ്യ അധിഷ്ഠിതമായ അറിവും നൈപുണ്യവും വളർത്തുന്നതിനും പരിപാടി സഹായകമായി.
പഴശ്ശിരാജ കോളേജ് കൊമേഴ്‌സ് വിഭാഗവും ആർ എൻ എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെംഗളൂരുവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
