പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണം;സെപ്റ്റംബർ 3ന് വാഹന പ്രചരണം സംഘടിപ്പിക്കും — എസ്.ഡി.പി.ഐ
മാനന്തവാടി – പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി
സെപ്റ്റംബർ 03 ന് മണ്ഡലത്തിൽ വാഹന പ്രചരണം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായി നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ, അധികാരത്തിലെത്തിയപ്പോൾ മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാവുമെന്ന് എം. പി മാരുടെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ മറുപടി കിട്ടിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അവസരവാദപരമാണ്.
തമിഴ്നാട് സർക്കാർ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി അർഹമായ ഫണ്ട് നേടിയെടുത്ത മാതൃക കേരളത്തിന് മുന്നിലുണ്ടായിട്ടും വി.ഡി. സതീശൻ സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് കീഴടങ്ങുന്നത് കേരള ജനതയെ വഞ്ചിക്കലാണെന്നും പിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം ടി, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ, ട്രഷറർ അലി എ കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, സകരിയ്യ കെ എസ്, വിവിധ പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദലി, അബ്ദുസലാം, അബ്ദുൽ കരീം, കെ മുസ്തഫ, അബ്ദുൽ ഷുക്കൂർ ടി, നൗഷാദ് കെ, അഷ്റഫ്, കബീർ വി തുടങ്ങിയവർ പങ്കെടുത്തു.
